ലോക്ക്ഡൗണ്‍ ലംഘിച്ച് ബിജെപി നേതാക്കളുടെ ജന്മദിനാഘോഷങ്ങള്‍; എംഎല്‍എയും കൗണ്‍സിലറും അറസ്റ്റില്‍


മുംബൈ-ലോക്ക്ഡൗണ്‍ ലംഘിച്ച് മഹാരാഷ്ട്രയില്‍ ജന്മദിനം ആഘോഷിച്ച ബിജെപി കൗണ്‍സിലര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര പന്‍വല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ അജയ് ബാഹിറയാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത പതിനൊന്ന് പേര്‍ക്കെതിരെയും പോലിസ് കേസെടുത്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.കൗണ്‍സിലറുടെ ബംഗ്ലാവിന്റെ ടെറസില്‍ വെച്ചാണ് ആഘോഷങ്ങള്‍ നടത്തിയത്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബിജെപി എംഎല്‍എയും ലോക്ക്ഡൗണ്‍ ലംഘിച്ച് ജന്മദിനം ആഘോഷിച്ചതിന് അറസ്റ്റിലായിരുന്നു.

കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലെ തുരുവുകേരയിലെ എംഎല്‍എയായ എം ജയറാം ആണ് അറസ്റ്റിലായത്. ഏപ്രില്‍ പത്തിനായിരുന്നു അദ്ദേഹം ആളുകളെ വിളിച്ച് കൂട്ടി ജന്മദിനം ആഘോഷിച്ചത്. കൂടാതെ ഗുമ്പി സിറ്റിയില്‍ ആളുകള്‍ക്ക് ബിരിയാണി വിതരണം ചെയ്യുകയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
 

Latest News