രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ച്ച കൂടി നീട്ടും

ന്യൂദല്‍ഹി- രാജ്യത്ത് കൊറോണ ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ തീരുമാനിച്ചു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്. ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കും. ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് യോഗത്തില്‍ ഉന്നയിച്ചത്. അതേസമയം ചില മേഖലകളില്‍ ഇളവ് നല്‍കാനും ആലോചനയുണ്ട്.

പല സംസ്ഥാനങ്ങളിലും കൊയ്ത്ത് കാലമായതിനാല്‍ കാര്‍ഷിക മേഖലയ്ക്ക് ഇളവ് നല്‍കാനാണ് തീരുമാനം. ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാനുള്ള സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കിയിട്ടുണഅട്. ഘട്ടംഘട്ടമായും മേഖല തിരിച്ചുമായിരിക്കും നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരികയെന്നും അദ്ദേഹം പറഞ്ഞു.
 

Latest News