ന്യൂദല്‍ഹി- മുറുക്കിയും സുപ്പാരി ചവച്ചും പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഉടന്‍ തടയണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പാന്‍ മസാല, സുപ്പാരി തുടങ്ങിയവ ചവച്ചാല്‍ ഉമിനീര് കൂടുതലുണ്ടാകുമെന്നും കോവിഡ് തടയാനുള്ള ശ്രമങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.
സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്കാണ് ആരോഗ്യ മന്ത്രാലയം കത്തയച്ചിരിക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ മുറുക്കി തുപ്പുന്നത് ഒഴിവാക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചും (ഐ.സി.എം.ആര്‍) പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.
എപ്പിഡമിക് ഡിസീസസ് ആക്ട്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട്, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ വഴി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നടപടികള്‍ കൈക്കൊള്ളാമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.






