പോപ്പുലര്‍ ഫ്രണ്ട് പരാതിയില്‍ ഹിന്ദുമഹാസഭ നേതാവ് അറസ്റ്റില്‍

ചിത്രദുര്‍ഗ-കര്‍സേവകര്‍ ഗോധ്ര കലാപങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ അഖില ഭാരത ഹിന്ദു മഹാസഭ ജില്ലാ നേതാവ് കര്‍ണാടകയില്‍ അറസ്റ്റില്‍.

ചിത്രദുര്‍ഗ ജില്ലാ പ്രസിഡന്റ് എം. കുമാരസ്വാമിയാണ് അറസ്റ്റിലായത്.  പോപ്പുലര്‍ ഫ്രണ്ട് ജല്ലാ സെക്രട്ടറി സയ്യിദ് സാദത്താണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു.

ലോകം കോവിഡ് മഹാമാരിക്കെതിരെ പൊരുതുമ്പോള്‍ ഒരു സമുദായത്തിനെതിരായ ഇത്തരം പോസ്റ്റുകള്‍ സമൂഹത്തിന്റെ സമാധാനവും സൗഹാര്‍ദവും തകര്‍ക്കുമെന്ന് പരാതിയില്‍ പറഞ്ഞു. ചിത്രദുര്‍ഗ ജില്ലയിലെ ഗാന്ധിനഗറിലള്ള വസതിയില്‍വെച്ചാണ് കുമാരസ്വാമിയെ അറസ്റ്റ് ചെയ്തത്.

 

Latest News