തിരുവനന്തപുരം- കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് കേരളം നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കേരളത്തിലെ പ്രതിപക്ഷമായ കോൺഗ്രസ് കടമ മറക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. രാഹുൽ ഗാന്ധി പോലും കേന്ദ്രത്തെ പിന്തുണക്കുകയാണെന്നും അനാവശ്യമായി സർക്കാറിനെ നിരന്തരം വിമർശിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.






