റിയാദ്- വിവിധ ലേബര്‍ ക്യാമ്പുകളില്‍ കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തൊഴിലാളികള്‍ക്ക് താത്കാലിക താമസ സൗകര്യമൊരുക്കാനുള്ള പദ്ധതിയുമായി നഗരഗ്രാമ മന്ത്രാലയം.
പല ക്യാമ്പുകളിലെയും റൂമുകളില്‍ കൂടുതല്‍ പേര്‍ ഒന്നിച്ച് താമസിക്കുന്ന പശ്ചാത്തലത്തിലാണ് ബദല്‍ സംവിധാനമൊരുക്കാന്‍ മന്ത്രാലയം രംഗത്തെത്തിയത്.
കോവിഡ് കാലം അവസാനിക്കുന്നത് വരെ താത്കാലിക താമസ സൗകര്യം ഏര്‍പ്പെടുത്താന്‍ തയ്യാറുള്ളവര്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ https://www.momra.gov.sa/ar/alternative-hou-sing രജിസ്റ്റര്‍ ചെയ്യണം.
ഉടമക്ക് വാടകക്കരാര്‍ അടിസ്ഥാനത്തിലോ അല്ലെങ്കില്‍ സൗജന്യമായോ കെട്ടിടം നല്‍കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ മന്ത്രാലയം പ്രതിനിധികള്‍ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.