മദീനയിൽ കൊറോണ ബാധിച്ച ഗർഭിണി പ്രസവിച്ചു

മദീന - ഉഹദ് ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിഞ്ഞുവന്ന കൊറോണ ബാധിതയായ ഗർഭിണി കുഞ്ഞിന് ജന്മം നൽകി. സൗദിയിൽ കൊറോണ ബാധിച്ച ഗർഭിണിയുടെ ആദ്യ പ്രസവമാണിത്. ആൺകുഞ്ഞിനാണ് യുവതി ജന്മം നൽകിയതെന്നും കുഞ്ഞും മാതാവും സുഖമായിരിക്കുന്നതായും മദീന ആരോഗ്യ വകുപ്പ് വക്താവ് മുഅയ്യദ് അബൂഅനഖ് അറിയിച്ചു. 37 വയസ്സ് പ്രായമുള്ള അഫ്ഗാനി യുവതിയാണ് ഉഹദ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രസവിച്ചത്. കുഞ്ഞിന് ഉമർ എന്നു പേരിട്ടു.
കുഞ്ഞിനും മാതാവിനും മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ ആരോഗ്യ പരിചരണങ്ങൾ നൽകിവരികയാണെന്നും ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു. 

Latest News