Sorry, you need to enable JavaScript to visit this website.

മാസ്‌കുകൾ നിക്ഷേപിക്കുന്നതിന് കുപ്പത്തൊട്ടികൾ നിർബന്ധമാക്കി

ജിദ്ദയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റിൽ കാഷ്യർമാർക്കും ഉപയോക്താക്കൾക്കുമിടയിൽ സ്ഥാപിച്ച പ്ലാസ്റ്റിക് മറകൾ 

ജിദ്ദ - ഉപയോഗിച്ചു കഴിഞ്ഞ മാസ്‌കുകളും കൈയുറകളും സുരക്ഷിതമായി ഉപേക്ഷിക്കുന്നതിന് ജിദ്ദയിലെ ഷോപ്പിംഗ് സെന്ററുകളിൽ പ്രത്യേക കുപ്പത്തൊട്ടികൾ സ്ഥാപിക്കൽ നഗരസഭ നിർബന്ധമാക്കി. മാസ്‌കുകളും കൈയുറകളും നിക്ഷേപിക്കുന്നതിന് കുപ്പത്തൊട്ടികൾ സ്ഥാപിക്കുന്നതിനും ഇവയിലെ മാസ്‌കുകളും കൈയുറുകളും പതിവായി പ്രത്യേക സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതിനും ശാഖാ ബലദിയകൾ ഷോപ്പിംഗ് സെന്ററുകൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ജിദ്ദ നഗരസഭ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽസഹ്‌റാനി അറിയിച്ചു. കൊറോണ വ്യാപന സാധ്യത തടയുന്നതിന് മുഴുവൻ വ്യാപാര സ്ഥാപനങ്ങളും എല്ലാവിധ മുൻകരുതലുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ വ്യവസ്ഥ ബാധകമാക്കിയത്.  


രോഗവ്യാപനം തടയുന്നതിന് ജിദ്ദയിലെ പ്രധാന ഹൈപ്പർ മാർക്കറ്റുകളിൽ കാഷ്യർമാർക്കും ഉപയോക്താക്കൾക്കുമിടയിൽ പ്ലാസ്റ്റിക് മറകൾ ഏർപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റുകൾ തൂക്കിയാണ് ഉപയോക്താക്കൾക്കും കാഷ്യർമാർക്കുമിടയിൽ മറകൾ സ്ഥാപിക്കുന്നത്. കൊറോണ വ്യാപനം തടയുന്നതിന് വ്യാപാര സ്ഥാപനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിലും ഭക്ഷണ സാധനങ്ങളുടെയും നിത്യോപയോഗ വസ്തുക്കളുടെയും ലഭ്യതയിലും സൗദി പൗരന്മാരും വിദേശികളുമായ ഉപയോക്താക്കൾ സംതൃപ്തി പ്രകടിപ്പിച്ചു. 

Latest News