കൊച്ചി- ലോക്ക്ഡൗണിനിടെ അധികൃതരെ കബളിപ്പിക്കാന്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം കമ്പനിയുടെ യൂണിഫോം ധരിച്ച് പുറത്തിറങ്ങിയ യുവാക്കളെ അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശികളായ അനീഷ്,ഷഹീദ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഫുഡ് ഡെലിവറി കമ്പനിയുടെ യൂണിഫോമിലായിരുന്നു ഇരുവരുടെയും കറക്കം. നഗരത്തില്‍ ലോക്ക്ഡൗണ്‍ പരിശോധന നടത്തുന്ന പോലിസാണ് ഇവരെ പിടികൂടിയത്.
തേവര ജംങ്ഷനില്‍ എത്തിയ യുവാക്കള്‍ യൂണിഫോം ധരിച്ചിരുന്നുവെങ്കിലും ഫുഡ് ഡെലിവറി ബാഗോ ഭക്ഷണോ കൈവശം ഇല്ലായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടതോടെയാണ് കള്ളത്തരം തിരിച്ചറിഞ്ഞത്.ഇവര്‍ മുമ്പ് ഫുഡ് ഡെലിവറി സര്‍വീസ് നടത്തിയിരുന്നുവെന്നും അപ്പോള്‍ ലഭിച്ച വസ്ത്രം ഉപയോഗിച്ചാണ് ലോക്ക്ഡൗണ്‍ ലംഘിച്ച് നഗരത്തില്‍ കറങ്ങിയതെന്നും പോലിസ് പറഞ്ഞു. ഇരുവര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലിസ് വ്യക്തമാക്കി.






