Sorry, you need to enable JavaScript to visit this website.

റോഹിംഗ്യ അഭയാര്‍ഥി ക്യാമ്പുകളില്‍ പൂര്‍ണ ലോക്ഡൗണ്‍

ധാക്ക- ബംഗ്ലാദേശില്‍ പത്ത് ലക്ഷത്തിലേറെ റോഹിംഗ്യ അഭയാര്‍ഥികളുള്ള കോക്‌സസ് ബസാര്‍ ജില്ലയില്‍ അധികൃതര്‍ പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് തടയുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച നടപടിയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നിയന്ത്രണമുണ്ട്. അത്യാവശ്യ മെഡിക്കല്‍, ഭക്ഷണ വിതരണം മാത്രമാണ് അനുവദിക്കുക.

മ്യാന്മറില്‍ സൈന്യത്തിന്റേയും അധികൃതരുടേയും പീഡനത്തെ തുടര്‍ന്ന് എത്തിയ റോഹിംഗ്യ മുസ്ലിംകള്‍ താമസിക്കുന്ന അഭയാര്‍ഥി ക്യാമ്പുകളില്‍ ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സമീപ പ്രദേശത്ത് ഒരു കേസ് സ്ഥിരീകരിച്ചിരുന്നു.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകളില്‍ അതിവേഗം രോഗം പടരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Latest News