കോവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി; ആശുപത്രിക്കെതിരെ കേസ്

ന്യൂദല്‍ഹി- കോവിഡ് കേസുകള്‍ പ്രാദേശിക അധികൃതരെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയ ആശുപത്രിക്കെതിരെ ദല്‍ഹി പോലീസ് കേസെടുത്തു. വെസ്റ്റ് ദല്‍ഹിയിലെ പഞ്ചാബി ബാഗിലുള്ള മഹാരജാ അഗര്‍സന്‍ ഹോസ്പിറ്റലിനെതിരെയാണ് കേസ്. ഇവിടെ മരിച്ച ഒരാളുട മൃതദേഹം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. പഞ്ചാബി ബാഗ് എസ്.ഡി.എം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്.


കോവിഡ് ബാധിച്ച് മരിച്ച ഹരിയാനയിലെ സോനിപത്ത് സ്വദേശിയുടെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് നല്‍കിയത്.  ഏപ്രില്‍ നാലിനാണ് ഈ രോഗി മരിച്ചുതെന്നും പ്രാദേശിക അധികൃതര്‍ അറിയാതെ  മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തുവെന്നും പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് പുരോഹിത് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാടേ ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 10ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 72 വയസ്സായ റോത്തക് സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തലസ്ഥാനത്തെ സര്‍ ഗംഗാ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തതിനു ശേഷമാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 82 ആശുപത്രി ജീവനക്കാരില്‍ നടത്തിയ പരിശോധനയില്‍ ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും പോലീസ് പറഞ്ഞു.

 

Latest News