ഹരിയാനയില്‍ പത്താം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയം അധ്യാപകരുടെ വീടുകളില്‍

ചാണ്ഡിഗഢ്- ഹരിയാനയില്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ഉത്തരക്ലാസുകള്‍ വീടുകളില്‍ മൂല്യനിര്‍ണയം നടത്താന്‍ തീരുമാനം.

നാളെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ ഉത്തരക്കടലാസുകള്‍ ഏറ്റുവാങ്ങി വീടുകളില്‍വെച്ച് പരിശോധിച്ച്  ഏപ്രില്‍ 22 ന് തിരികെ ഏല്‍പിക്കാനാണ് ഹരിയാന ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജുക്കേഷന്‍ (എച്ചബിഎസ്ഇ) നിര്‍ദേശം.

ലോക്ഡൗണ്‍ നിലവിലിരിക്കെ അധ്യാപകര്‍ വീടുകളില്‍ സമയം ചെലവഴിക്കുകയാണെന്നും അവര്‍ക്ക് ഫലപ്രദമായി മൂല്യനിര്‍ണയം നടത്താന്‍ സാധിക്കുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ജഗ് ബീര്‍ സിംഗ് പറഞ്ഞു.

 

Latest News