മുംബൈയില്‍ ഇറങ്ങുന്നതിനേക്കാള്‍ നല്ലത് ജയില്‍; ജാമ്യാപേക്ഷ തള്ളി

മുംബൈ-കോവിഡ് കാലത്ത് പുറത്തിറങ്ങുന്നതിനേക്കാള്‍ നല്ലത് ജയിലാണെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി.

മുംബൈ നഗരത്തേക്കാള്‍ ഇപ്പോള്‍ സുരക്ഷിതം ജയിലാണെന്നാണ് ജസ്റ്റിസ് ജി.എസ്. പട്ടേലിന്റെ നിരീക്ഷണം. കൊലക്കേസ് പ്രതിയായ ജിതേന്ദ്ര മിശ്രയാണ് ജാമ്യം തേടി അപേക്ഷ സമര്‍പ്പിച്ചത്.

നഗരത്തല്‍ എന്താണ് സംഭവിക്കുന്നതെന്ന് ഹരജിക്കാരന് അറിയില്ല. മുനിസിപ്പല്‍ അധികൃതരേക്കാള്‍ സാമഗ്രികള്‍ ജയില്‍ അധികൃതരുടെ പക്കലാണുള്ളത്. സെന്‍ട്രല്‍ മുംബൈയിലെ വര്‍ളി നാക്ക പ്രദേശത്തെ എടുത്തു പറഞ്ഞുകൊണ്ട് ജഡ്ജി വ്യക്തമാക്കി.

 

Latest News