കാസർകോട് - കോവിഡ് 19 ലക്ഷണങ്ങൾ ഉള്ളവർക്കു പുറമെ നിരീക്ഷണം മുഴുവൻ ആളുകളിലേക്കും വ്യാപിപ്പിക്കാനും അവരുടെആരോഗ്യസ്ഥിതി അറിയാനുമുള്ള സർവേ ആരംഭിക്കുന്നു. അങ്കണവാടി വർക്കർമാർമാരാണ് സർവേ നടത്തുക. മുഴുവൻ വ്യക്തികളെയുംകണ്ട്മുൻകരുതൽ നടപടികൾ സ്വീകരിക്കാനായിവിവര ശേഖരണംനടത്തുകയാണ് ലക്ഷ്യം. പോലീസ് ഡബിൾ ലോക്ഡൗൺ പ്രഖ്യാപിച്ച അതിജാഗ്രതാ പ്രദേശങ്ങൾ ഉൾപ്പെടുന്ന അഞ്ച് ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ വിവര ശേഖരണം പെട്ടെന്ന് നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
കാസർകോട്ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പ്രധാനമായും നടത്തുന്നത് ഐസൊലേറ്റ് ചെയ്യപ്പെട്ടതിന് ശേഷമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വ്യക്തികളെയും നിരീക്ഷിച്ച് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ്അങ്കണവാടി വർക്കർമാരെ ചുമതലപ്പെടുത്തിയത്.
പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ അങ്കണവാടി വർക്കർമാർ വിവരങ്ങൾ ശേഖരിക്കും. ഇത് സൂപ്പർവൈസർമാർ ഓരോ പഞ്ചായത്ത് അടിസ്ഥാനത്തിലാക്കി പ്രോജക്ടിലേക്കും അതാത് പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾക്കും കൈമാറും. സി.ഡി.പി.ഒമാർ ഈ വിവരങ്ങൾ പ്രോജക്റ്റ് അടിസ്ഥാനത്തിലാക്കി ജില്ലാ പ്രോഗ്രാം ഓഫീസ് നൽകുന്ന ഗൂഗിൾ ഷീറ്റിൽ സമർപ്പിക്കണം. ഇവയുടെ വിവരങ്ങൾ നോഡൽ ഓഫീസർമാരായി നിയോഗിച്ചപഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും ഡി.എം.ഒക്കുംനൽകണം. ക്രോഡീകരിച്ച റിപ്പോർട്ട് ജില്ലാ കലക്ടർക്കും നൽകണം.പട്ടികജാതി, പട്ടികവർഗ, തീരദേശ മേഖലകളിലേത്ഉൾപ്പെടെ ഒരു കുടുംബവും വിട്ടുപോകാതെ സർവേ നടത്തണമെന്നാണ് ഉത്തരവ്.ഓരോ ദിവസവും ലഭിക്കുന്ന ഡാറ്റകൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെഡോക്ടർ പരിശോധിക്കേണ്ടതും രോഗലക്ഷണങ്ങളുള്ള എല്ലാവരെയും കണ്ടെത്തി നിലവിലുള്ള പ്രോട്ടോകോൾ അനുസരിച്ചുള്ള തുടർ നടപടികൾ കൈക്കൊള്ളേണ്ടതുമാണ്.
കാസർകോട് ജില്ലയിലെ മുഴുവൻ വീടുകളിലെയും ആളുകളെ കുറിച്ചുള്ള വിവരങ്ങൾ നിലവിൽ അങ്കണവാടി വർക്കർമാരുടെ പക്കലുണ്ട്. ഓരോ വർഷവും വീടുകളിൽ നേരിട്ട് ചെന്നാണ് അങ്കണവാടി വർക്കർമാർ വിവരശേഖരണം നടത്തുന്നത്. അതിന് പുറമെ മൊബൈൽ ഫോണിലെ ആപ്ഉപയോഗിച്ച് നടത്തിയ വിവരങ്ങളും റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള സാഹചര്യത്തിൽ അങ്കണവാടി വർക്കർമാർക്ക് വീടുകളിൽ നേരിട്ടു പോയിസർവേ നടത്താൻ ബുദ്ധിമുട്ടുള്ളത് കാരണം ഫോണിൽ വിളിച്ചു ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. 60 വയസ്സിന് മുകളിലുള്ളവരെ സർവേ നടത്തിയതിന്റെവിവരങ്ങളും കൈവശമുണ്ടെങ്കിലും പുതിയ ചോദ്യാവലി ഉൾപ്പെടുത്തി 60 വയസ്സിന്മുകളിലുള്ളവരുടെ കണക്കെടുപ്പ് വീണ്ടും നടത്തണമെന്ന് അങ്കണവാടി വർക്കർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
നിലവിലുള്ള പ്രത്യേകസാഹചര്യത്തിൽ എല്ലാ വ്യക്തികളെയും നിരീക്ഷിച്ച് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തുന്നവരെആരോഗ്യ വകുപ്പിന്റെശ്രദ്ധയിൽ കൊണ്ടുവന്ന് തുടർ നടപടി സ്വീകരിക്കും. ഫോണിലൂടെ വിവരങ്ങൾ ശേഖരിക്കുന്നതിനാൽ വലിയ പ്രയാസം ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്ന് ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാറാണി രഞ്ജിത്ത് പറഞ്ഞു.
ഒരു ലക്ഷത്തോളം വരുന്ന60 വയസ്സിന് മുകളിലുള്ളവരുടെ സർവേ പൂർത്തിയായെങ്കിലുംഅവരുടെസുരക്ഷ ഉറപ്പു വരുത്തുന്നവിധത്തിൽ കുറേക്കൂടി വിവരങ്ങൾ ശേഖരിക്കാനാണ് അങ്കണവാടി വർക്കർമാരോട് പറഞ്ഞിരിക്കുന്നതെന്ന് അവർ വ്യക്തമാക്കി.






