ലോക്ക്ഡൗണ്‍; എട്ട് മലയാളി അധ്യാപകര്‍ ലക്ഷദ്വീപില്‍ കുടുങ്ങി

കവരത്തി- ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ എട്ട് മലയാളി അധ്യാപകര്‍ കുടുങ്ങി. പരീക്ഷ ഡ്യൂട്ടിക്കായി ഇവിടെ എത്തിയ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള അധ്യാപകരാണ് കുടുങ്ങിയത്.ലോക്ക്ഡൗണിനെ തുടര്‍ന്ന് പരീക്ഷ മാറ്റിവച്ചതാണ് ഇവര്‍ കുടുങ്ങാന്‍ കാരണം. തങ്ങള്‍ക്ക് വേണ്ട താമസവും ഭക്ഷണം ലഭ്യമാണെന്ന് അധ്യാപകര്‍ അറിയിച്ചു.
കോവിഡ് ഇതുവരെ ലക്ഷദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ തങ്ങള്‍ സുരക്ഷിതരാണെന്നും അടുത്ത ദിവസം ഇവിടെ എത്തുന്ന ചരക്ക് കപ്പലില്‍ നാട്ടിലേക്ക് തിരികെ മടങ്ങാമെന്ന വിശ്വാസത്തിലാണ് തങ്ങളെന്നും അധ്യാപകര്‍ വ്യക്തമാക്കി. ഇവരെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കേരള വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. 

Latest News