ജമ്മുകശ്മീര്‍- പാക് അധീന കശ്മീരിലേക്ക് പറന്ന ഇന്ത്യന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായി പാകിസ്താന്‍ സൈന്യം. നിയന്ത്രണ രേഖ ലംഘിച്ച് നിരീക്ഷണത്തിനു വേണ്ടി കടന്നുകയറിയ ക്വാഡ്കോപ്റ്റർ തങ്ങളുടെ സൈന്യം തകര്‍ത്തുവെന്നാണ് പാകിസ്താന്റെ വാദം. ഈ ഡ്രോണ്‍ പാക് നിയന്ത്രിത പ്രദേശങ്ങളിലേക്ക് 600 മീറ്ററോളം പറന്നതായും ഇത് 2003ലെ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും പാകിസ്താന്‍ ആരോപിക്കുന്നു. വെടിവച്ചിട്ട ക്വാഡ്കോപ്റ്ററിന്റേതെന്ന് അവകാശപ്പെട്ട ഒരു ചിത്രവും പാക് സൈന്യം പങ്കുവച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് ഇന്ത്യൻ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ മാസം ആദ്യം പാക് അധീന കശ്മീരില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തിനെതിരെ ആക്രമണമുണ്ടായതായി ഇന്ത്യ അറിയിച്ചിരുന്നു. ആയുധങ്ങളും മോർട്ടാറുകളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് അന്ന് പരിക്ക് പറ്റിയിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ശക്തമായ നിരീക്ഷണമാണ് ഇന്ത്യ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയത്.






