ഇനിയും കാത്തിരിക്കാനാവില്ല; വെര്‍ച്വല്‍ നിക്കാഹ് നടത്തി ദമ്പതികള്‍

ഹൈദരാബാദ്- ലോക്ക്ഡൗണിനെ തുടര്‍ന്ന് ഓണ്‍ലൈനില്‍ വിവാഹം നടത്തി ഹൈദരാബാദ് ദമ്പതികള്‍. 25 കാരനായ നജഫ് നഖ് വിയും 24 കാരി ഫരിയ സുല്‍ത്താനയുമാണ് വിവിധ ഭാഗങ്ങളിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും ഓണ്‍ലൈനില്‍ പങ്കെടുപ്പിച്ച് വിവാഹം നടത്തിയത്.

ഏപ്രില്‍ അഞ്ചിന് ഹൈദരാബാദില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ച വിവാഹം മാറ്റിവെക്കാനാണ് ആദ്യം  തീരുമാനിച്ചിരുന്നത്.  ലോക്ക്ഡൗണ്‍ ഇനിയും നീട്ടുമെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെയാണ് വെര്‍ച്വല്‍ വിവാഹം നടത്താമെന്ന തീരുമാനത്തിലെത്തിയത്.
വരനും വധുവും കൂടാതെ ഏറ്റവും അടുത്ത ബന്ധുക്കളും മൗലവിമാരുമടക്കം 16 പേര്‍ മാത്രമാണ് നിക്കാഹ് ചടങ്ങുകളില്‍ പങ്കെടുത്തത്. അതിഥകള്‍ വാട്‌സ് ആപ്പ്, സ്‌കൈപ്പ് തുടങ്ങിയ മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സംബന്ധിച്ചു. വരന്റെ കുടുംബം കാണ്‍പൂരില്‍നിന്നും മറ്റു ബന്ധുക്കള്‍ ബംഗുളൂരുവില്‍നിന്ന് ഓണ്‍ലൈനിലുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

വരനും വധുവും ഏറ്റവും അടുത്ത ബന്ധുക്കളും മാത്രം ചടങ്ങിനായി  ഹൈദരാബാദില്‍ വധുവിന്റെ അപ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്നത്.
വെര്‍ച്വല്‍ വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയത് 24 മണിക്കൂര്‍ കൊണ്ടാണ്. കുടുംബത്തില്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന വിവാഹമാണെങ്കിലും  വീട്ടുകാര്‍ ഓണ്‍ലൈന്‍ വിവാഹത്തിനു സമ്മതിച്ചുവെന്ന്  അങ്ങനെ വരന്‍ പറഞ്ഞു.

 

Latest News