ന്യൂദല്‍ഹി- നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച 4.8 ശതമാനത്തിലേക്ക് ഇടിയുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം ആഗോള സമ്പദ് ഘടനയില്‍ വന്‍ തിരിച്ചടിയുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ത്യയുടെ വളര്‍ച്ചയും ഇടിയുമെന്ന് യു.എന്നിന്റെ ഏഷ്യാ പസഫിക് മേഖലയിലെ സര്‍വേ റിപ്പോര്ട്ട് (എസ്‌കാപ്) പ്രവചിക്കുന്നത്.
2019-2020 ല്‍ ഇന്ത്യയുടെ വളര്‍ച്ച അഞ്ച് ശതമാനമായാണ് കണക്കാക്കുന്നത്. ഇത് 4.8 ശതമാനമായി കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.