ഭുവനേശ്വര്‍-ഒഡീഷയില്‍ ലോക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ 17 വരെ അടച്ചിടാനും തീരുമാനിച്ചു. ലോക്ഡൗണ്‍ 30 വരെ നീട്ടണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ച സംസ്ഥാന സര്‍ക്കാര്‍ അതുവരെ വിമാന, ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കരുതെന്നും ആവശ്യപ്പെട്ടു.
അതിനിടെ, ആന്ധ്രപ്രദേശില്‍ പുതുതായി നടത്തിയ 200 സാമ്പിള്‍ പരിശോധനകളും നെഗറ്റീവാണ്. സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴം രാവിലെ ഒമ്പതുവരെ പുതിയ കേസുകളില്ലെന്നും സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 348 ആണെന്നും ആരോഗ്യ വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.