ഭോപ്പാല്‍- മധ്യപ്രദേശില്‍ ഒരു കുടുംബത്തിലെ ഏഴു പേര്‍ക്കും കോവിഡ് ബാധിച്ചു. മധ്യപ്രദേശിലെ ഖര്ഗോണിലാണ് ദക്ഷിണാഫ്രിക്കയില്‍നിന്നെത്തിയ ആളില്‍നിന്ന് കുടുംബംഗങ്ങളിലേക്ക് കൊറോണ പടര്‍ന്നത്. ഇതോടെ ഈ നഗരത്തിലെ കോവിഡ് ബാധിതര്‍ 12 ആയി.
ദക്ഷിണാഫ്രിക്കയില്‍നിന്ന് ന്യൂദല്‍ഹി വഴി മാര്‍ച്ച് 22 ന് നാട്ടിലെത്തിയ ആളെ മാര്‍ച്ച് 31 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ജില്ലാ ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫീസര്‍ രജനി ദവാര്‍ പറഞ്ഞു.






