ന്യൂദല്‍ഹി- ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്താവായ ഇന്ത്യയുടെ എണ്ണ ആവശ്യം 70 ശതമാനം ഇടിഞ്ഞു. കൊറോണ ബാധയെത്തുടര്‍ന്നുള്ള 15 ദിവസത്തെ ദേശീയ ലോക്ഡൗണ്‍ ആണ് എണ്ണക്കമ്പനികളെ പ്രതിസന്ധിയിലാക്കുന്നത്. ലോക്ഡൗണ്‍ നീണ്ടാല്‍ പെട്രോളിയം മേഖല ഗുരുതര പ്രതിസന്ധിയില്‍ അകപ്പെടുമെന്നും ഈ രംഗത്തുള്ളവര്‍ ഭയപ്പെടുന്നു.
ബ്ലൂംബെര്‍ഗ് തയാറാക്കിയ കണക്കുകള്‍ പ്രകാരം, എണ്ണയുടെ നഷ്ടം ഒരു ദിവസം 3.1 ദശലക്ഷം ബാരലാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 10 ദശലക്ഷം ബാരല്‍ പ്രതിദിന വിതരണ വെട്ടിക്കുറവിന്റെ മൂന്നിലൊന്നാകും ഇത്.