Sorry, you need to enable JavaScript to visit this website.

കൊറോണ വൈറസ് 50 കോടി ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളുമെന്ന് ഓക്‌സ്ഫാം

ലണ്ടന്‍- ലോക സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത, 83,000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ട കൊറോണ വൈറസ് വ്യാപനം 50 കോടി  ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാമെന്ന് ഓക്‌സ്ഫാം.

അടുത്തയാഴ്ച നടക്കുന്ന അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) / ലോകബാങ്ക് വാര്‍ഷിക യോഗത്തിന് മുന്നോടിയായി നെയ്‌റോബി ആസ്ഥാനമായുള്ള സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് ഗാര്‍ഹിക വരുമാനമോ ഉപഭോഗമോ കുറയുന്നതുമൂലം ആഗോള ദാരിദ്ര്യത്തില്‍ പ്രതിസന്ധിയുടെ സ്വാധീനം കണക്കാക്കുന്നു.
അതിവേഗം വലുതാകുന്ന സാമ്പത്തിക പ്രതിസന്ധി 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ ആഴത്തിലാണെന്നും ഓക്‌സ്ഫാം റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
1990 ന് ശേഷം ആദ്യമായി ആഗോള ദാരിദ്ര്യം വര്‍ധിക്കുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്,” ഇത് മൂന്ന് ദശാബ്ദങ്ങള്‍ക്ക്് മുമ്പ് അവസാനമായി കണ്ട ദാരിദ്ര്യ നിലവാരത്തിലേക്ക് ചില രാജ്യങ്ങളെയും നയിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വരുമാനത്തില്‍ 20 ശതമാനം കുറവ് വരുന്നതോടെ കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ എണ്ണം 434 ദശലക്ഷം വര്‍ദ്ധിച്ച്  922 ദശലക്ഷമായി ഉയരും. ഇതേ സാഹചര്യത്തില്‍ പ്രതിദിനം 5.50 ഡോളറില്‍ താഴെ വരുമാനമുള്ളവരുടെ എണ്ണം 400 കോടിയാകും.

തൊഴില്‍ അവകാശങ്ങള്‍ കുറവായ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ കഷ്ടത്തിലാവുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സ്ഥിതി വഷളായാല്‍ കിഴക്കന്‍ ഏഷ്യയിലെയും പസഫിക് മേഖലയിലെയും മാത്രം ദരിദ്രരുടെ എണ്ണത്തില്‍ 11 ദശലക്ഷത്തിന്‍രെ വര്‍ധനയുണ്ടാകുമെന്ന് ലോക ബാങ്ക് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

ആഘാതം ലഘൂകരിക്കാന്‍ സഹായിക്കുന്നതിന്, ആവശ്യമുള്ള ആളുകള്‍ക്കും ബിസിനസുകള്‍ക്കും ക്യാഷ് ഗ്രാന്റുകളും ജാമ്യവും നല്‍കുന്ന ആറിന കര്‍മപദ്ധതി ഓക്‌സ്ഫാം നിര്‍ദ്ദേശിച്ചു, കൂടാതെ കടം റദ്ദാക്കല്‍, കൂടുതല്‍ ഐഎംഎഫ് പിന്തുണ, വര്‍ധിച്ച സഹായം എന്നിവയും അവര്‍ മുമ്പോട്ടുവെച്ചു.

 

Latest News