Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വെൽഫയർ ഫണ്ട് സഹായം പരിഗണിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി

റിയാദ് - കോവിഡ് മഹാവ്യാധി പടർന്ന് പിടിച്ച രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന ഇന്ത്യക്കാർ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അവരുടെ ഇപ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കാൻ  ഇന്ത്യൻ എംബസികൾ സജീവമായി ഇടപെടണമന്നും പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ആവശ്യങ്ങളുന്നയിച്ച് മുസ്ലിംലീഗ് എംപിമാർ പ്രധാനമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി തുടങ്ങിയവർക്ക് കത്തയച്ചിരുന്നു. തുടർന്ന് കുഞ്ഞാലിക്കുട്ടി എംപിയുമായി ഫോണിൽ ബന്ധപ്പെട്ട വിദേശകാര്യമന്ത്രി എസ്. ജയശങ്കർ  ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പ് നൽകി.
ഗൾഫ് രാജ്യങ്ങളിൽ അവിദഗ്ധ തൊഴിലാളികളായി ജോലിയെടുക്കുന്നവരിൽ ഏറെയും മലയാളികളാണ്. അവരുടെ ദൈന്യദിനം ആവശ്യങ്ങൾപോലും നടക്കാതെ ഏറെ ബുദ്ധിമുട്ടുകയാണവർ. പ്രത്യേകിച്ച് സൗദിഅറേബ്യ യു എ ഇ തുടങ്ങിയ രാജ്യങ്ങളിൽ വൻപ്രതിസന്ധിയാണ് നേരിടുന്നത്. കെ.എം.സി.സി അടക്കമുള്ള സന്നദ്ധ സംഘടനാ പ്രവർത്തകൻമാർ പ്രവാസി ഇന്ത്യക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ വിവിരിച്ച് നിരന്തരം നേതാക്കളെ   ബന്ധപ്പെടുന്നുണ്ട്.
കോവിഡ് വ്യാപനം ഉണ്ടാവുന്നതോടെ ആശുപത്രികൾ നിറഞ്ഞുകവിയുന്ന സാഹചര്യമുണ്ട്. ഇന്ത്യൻ തൊഴിലാളികൾക്ക് മതിയായ വൈദ്യസഹായവും അവശ്യ സൗകര്യങ്ങളും ഉറപ്പാക്കാൻ ഐ.സി.ഡബ്ല്യൂ.എഫ് ഫണ്ട് ഉപയോഗിക്കാൻ തയ്യാറാവണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സന്നദ്ധ സംഘടനകളുമായി ചേർന്ന് പ്രവാസികൾക്ക് സഹായമുറപ്പാക്കാൻ എംബസികൾ തയ്യാറാവണമന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രിയെ കൂടാതെ റിയാദ് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദിനും ഈ ആവശ്യങ്ങൾ ഉന്നയിച്ച് കത്തയച്ചിട്ടുണ്ട്.
സഊദിയിലെ നിലവിലുള്ള സാഹചര്യങ്ങൾ സഊദി കെഎംസിസി നാഷണൽ കമ്മിറ്റി നേതാക്കളായ കെ.പി മുഹമ്മദ്കുട്ടി, അഷ്‌റഫ് വേങ്ങാട്ട്, ഖാദർ ചെങ്കള, കുഞ്ഞിമോൻ കാക്കിയ തുടങ്ങിയവർ മുസ്ലിം ലീഗ് നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. രോഗബാധയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ക്യാമ്പുകളിൽ കൂട്ടമായി കഴിയുന്ന ഇന്ത്യക്കാർ ആശങ്കാകുലരാണ്. ഇവരിൽ നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നവർക്ക്  പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്താനും കേന്ദ്ര കേരള സർക്കാറുകളിൽ സമ്മർദ്ദം ചെലുത്തി അടിയന്തര നടപടികൾ വേണമെന്നും കെഎംസിസി നേതാക്കൾ ആവശ്യപ്പെട്ടു.
 

Latest News