Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

മദീനയില്‍ ഭക്ഷ്യവസ്തുക്കളില്‍ തുപ്പിയ വിദേശി പിടിയില്‍-video

മദീന - നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ ഭക്ഷ്യവസ്തുക്കളില്‍ തുപ്പിയ വിദേശ തൊഴിലാളി പിടിയിലായി. സംഭവ സമയത്ത് യാദൃശ്ചികമായി തൊഴിലാളിക്കു സമീപമുണ്ടായിരുന്ന സുരക്ഷാ ഭടന്‍ തൊഴിലാളിയെ ഉടന്‍ പിടികൂടി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയായിരുന്നു.
ഭക്ഷ്യവസ്തുക്കള്‍ സ്റ്റാന്റില്‍ അട്ടിവെക്കുന്നതിനിടെ തൊഴിലാളി തുപ്പുന്നതിന്റെയും ഇത് കണ്ട് സുരക്ഷാ ഭടന്‍ ഇടപെട്ട് തൊഴിലാളിയെ പിടികൂടുന്നതിന്റെയും ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സി.സി.ടി.വി ചിത്രീകരിച്ചിട്ടുണ്ട്. ഈ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Latest News