Sorry, you need to enable JavaScript to visit this website.

യു.പി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ പിടികൂടാത്തതില്‍ പ്രതിഷേധം

കൂത്തുപറമ്പ്- പാലത്തായി യു.പി സ്‌കൂളിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ ഇനിയും പിടികൂടിയില്ല. അധ്യാപകന്‍ കുരുങ്ങാട്ട് കുനിയില്‍ പത്മരാജനെ ആഴ്ചകള്‍ പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാനോ നടപടി സ്വീകരിക്കാനോ തയാറാകാത്ത പോലീസിന്റെയും അധികാരികളുടെയും അനാസ്ഥക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ വീടുകളില്‍ പ്രതിഷേധ സായാഹ്നമൊരുക്കി.

നിരവധി വീടുകളിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എല്ലാവരും ചേര്‍ന്ന് പ്രതിഷേധ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി ഇരയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി ശബ്ദിച്ചു. പോലീസിന്റെയും അധികാരികളുടെയും അനാസ്ഥയും മൗനവും സംശയാസ്പദമാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും  ആവശ്യപ്പെട്ടു.

സംസ്ഥാന ആഭ്യന്തര വകുപ്പ് പോലീസ് അനാസ്ഥയെ ഗൗരവത്തിലെടുക്കണമെന്നും സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ശൈലജ ടീച്ചര്‍ വിഷയത്തില്‍ അടിയന്തിര ശ്രദ്ധ കൊടുത്ത് ഇരയ്ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ഹാഫിസ് അഹമ്മദ്, മണ്ഡലം ഭാരവാഹികളായ ശമീര്‍ പുതുക്കൂല്‍, സുമയ്യ സക്കീര്‍, ശരീഫ് പാലത്തായി, സക്കീര്‍ ഹുസൈന്‍, ആദില്‍ കരിയാട് എന്നിവര്‍ സമരസായാഹ്നത്തിന് നേതൃത്വം നല്‍കി.

 

Latest News