അമേരിക്കയില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു, ആകെ 12

ന്യൂയോര്‍ക്ക്- അമേരിക്കയില്‍ രണ്ടു മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികള്‍ 21 ആയി. യു.എസില്‍ മാത്രം 12 പേര്‍ മരിച്ചു.
ആലപ്പുഴ കരുവാറ്റ വടക്ക് താശിയില്‍ സാംകുട്ടി സ്‌കറിയയുടെ ഭാര്യ അന്നമ്മ (52) ന്യൂജഴ്‌സിയിലും കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാന്‍ഡര്‍ സാബു എന്‍. ജോണിന്റെ മകന്‍ പോള്‍ (21) ടെക്‌സസിലുമാണു മരിച്ചത്. നെടുമുടി പഞ്ചായത്ത് നാലാം വാര്‍ഡ് പന്തപ്പാട്ടുചിറ കുടുംബാംഗമാണ് അന്നമ്മ. എട്ട് വര്‍ഷമായി യു.എസിലാണ്. മക്കള്‍: സീന (ദുബായ്), സ്മിത, ക്രിസ് (ന്യൂ ജഴ്‌സി). മരുമകന്‍: അനീഷ്.

പോളിന് ഹോസ്റ്റലില്‍നിന്നാണു രോഗബാധയുണ്ടായത്. പിതാവ് നാവികസേനയില്‍നിന്നു വിരമിച്ച ശേഷം ഡാലസില്‍ ഐ.ബി.എമ്മില്‍ ജോലി ചെയ്യുകയാണ്. മാതാവ് ജെസി. ഏക സഹോദരന്‍ ഡേവിഡ്.

 

Latest News