കല്‍പറ്റ-കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാഹുല്‍ഗാന്ധി എം.പി വയനാട്ടിലെ സാമൂഹിക അടുക്കളകളില്‍ ഉപയോഗത്തിനു ലഭ്യമാക്കിയ അരി, പയര്‍, കടല എന്നിവ ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ലയ്ക്കു കൈമാറി.
ജില്ലയിലെ ഓരോ പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും 500 കിലോഗ്രാം അരിയും 50 കിലോഗ്രാം വീതം പയറും കടലയുമാണ് എം.പി അനുവദിച്ചത്. കല്‍പറ്റ മുനിസിപ്പാലിറ്റിക്കുള്ള ഭക്ഷ്യവസ്തുക്കള്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷിനും മൂപ്പൈനാട് പഞ്ചായത്തിനുള്ളത് പ്രസിഡന്റ് ആര്‍.യമുനയ്ക്കും നല്‍കി ജില്ലാ കലക്ടര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, യു.ഡി.എഫ് നേതാക്കളായ പി.പി.എ.കരീം, എന്‍.ഡി.അപ്പച്ചന്‍, പി.വി.ബാലചന്ദ്രന്‍, കെ.എല്‍.പൗലോസ്, പി.പി.ആലി, വി.എ.മജീദ്, കെ.വി. പോക്കര്‍ഹാജി, റസാഖ് കല്‍പറ്റ, ബിനു തോമസ്, സി.ജയപ്രസാദ്, ആര്‍.ഉണ്ണികൃഷ്ണന്‍, ഗിരീഷ് കല്‍പറ്റ, എ.പി.ഹമീദ്, പി.വിനോദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






