രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഡോളറിന് 76.34 രൂപ

ന്യദല്‍ഹി- ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞു. 70 പൈസ ഇടിഞ്ഞ് ഡോളറിന് 76.34 രൂപയ്ക്കാണ് ബുധനാഴ്ച വ്യാപാരം അവസാനിച്ചത്. കോവിഡ് കേസുകള്‍ വര്‍ധിച്ചതാണ് രൂപയുടെ മൂല്യമിടിയാന്‍ ഒരു കാരണം.

ബുധനാഴ്ച രാവിലെ 75.81 ആയിരുന്ന രൂപയുടെ മൂല്യമാണ് വൈകാതെ 76.34 നിലവാരത്തിലേയ്ക്ക് താഴ്ന്നത്. 75.63 നിലവാരത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തിരുന്നത്. ഈവര്‍ഷം ഇതുവരെ രൂപയുടെ മൂല്യത്തില്‍ ഏഴുശതമാനമാണ് നഷ്ടമുണ്ടായത്.


കോവിഡ് കേസുകള്‍ക്ക് പുറമെ, രാജ്യത്തെ ഓഹരി സൂചികകള്‍ മികച്ച നേട്ടത്തിലായതിനുശേഷം നഷ്ടത്തിലേയ്ക്ക് താഴ്ന്നതും അസംസ്‌കൃത എണ്ണവില ഉയര്‍ന്നതുമാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്.
രണ്ടുദിവസത്തെ കുത്തനെയുള്ള നഷ്ടത്തിനുശേഷം അസംസ്‌കൃത എണ്ണവില ബാരലിന് 32 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നിരുന്നു.

 

Latest News