ന്യൂദല്‍ഹി- കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക് ഡൗണ്‍ നീട്ടുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഏപ്രില്‍ 14 ന് ലോക്ഡൗണ്‍ പിന്‍വലിക്കുമോ തുടരുമോ എന്ന കാര്യത്തില്‍ സജീവ ചര്‍ച്ചയാണ് രാജ്യത്ത് നടക്കുന്നത്.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ഇന്ന് പ്രധാനമന്ത്രി നടത്തിയ വീഡിയോ മീറ്റിംഗില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. പൂര്‍ണ തോതിലുള്ള ലോക്ഡൗണ്‍ നീട്ടണമെന്നാണ് ഇതുവരെ തനിക്ക് ലഭിച്ച നിര്‍ദേശങ്ങളെല്ലാമെന്ന് മോഡി പറഞ്ഞു.
ലോക്‌സഭയിലും രാജ്യസഭയിലും അഞ്ച് വരെ എം.പിമാരുള്ള പാര്‍ട്ടികളുടെ സഭാ കക്ഷി നേതാക്കളുമായാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. ഏപ്രില്‍ 11 ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായും മീറ്റിംഗ് നിശ്ചയിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.






