പ്രവാസികൾ ദുരിതമുഖത്ത്; അവരെ ഉടൻ നാട്ടിലെത്തിക്കണം-മുസ്ലിം ലീഗ്

കോഴിക്കോട്- പ്രവാസികൾ ദുരിതമുഖത്താണെന്നും അവരെ ഉടൻ തിരികെയെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും മുസ്്‌ലിം ലീഗ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുസ്ലിം ലീഗ് കത്തയച്ചു. ഇക്കാര്യത്തിൽ കേന്ദ്രസംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. സാധാരണ ജോലി ചെയ്യുന്ന തൊഴിലാളികൾ അഞ്ചും പത്തും ഇരുപതും പേരാണ് ഒരു മുറിയിൽ താമസിക്കുന്നത്. ഇവരുടെ സുരക്ഷയിൽ വലിയ ആശങ്കയുണ്ട്. രോഗം പടരാതിരിക്കാൻ അസുഖം മാറിയവരെ മാറ്റിപ്പാർപ്പിക്കാൻ പോലും മിക്കയിടത്തും മതിയായ സൗകര്യമില്ല.

കോവിഡ് ദുരന്തത്തെ നേരിടാൻ ആ രാജ്യത്തെ ഭരണാധികാരികൾ ആത്മാർത്ഥമായും ജാഗ്രതയോടെയും പ്രവർത്തിക്കുന്നുണ്ട്. പക്ഷെ, ആരോഗ്യരംഗത്ത് അവരുടെ പരിമിതിയും വർധിച്ച ആവശ്യവും മൂലം ചികിത്സയിൽ ആശങ്ക ഉയരുകയാണ്. യു.എ.ഇ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം നൂറുക്കണക്കിന് സാധാരണ തൊഴിലാളികൾ കടുത്ത പ്രയാസത്തിലാണ്. പ്രതിദിനം നിരവധി പേരാണ് വിഷമങ്ങൾ അറിയിച്ചും നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹവുമായും വിളിക്കുന്നത്.
 

Latest News