റിയാദ്- സൗദി അറേബ്യയില്‍ കഴിയുന്ന വിദേശികളുടെ റീ എന്‍ട്രി മൂന്നു മാസത്തേക്ക് സൗജന്യമായി നീട്ടിനല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ഫെബ്രുവരി 25 മുതല്‍ മെയ് 24 വരെ തിയ്യതികളില്‍ കാലാവധി അവസാനിക്കുന്ന ഉപയോഗിക്കാത്ത റീ എന്‍ട്രികളാണ് മറ്റൊരു മൂന്നു മാസത്തേക്ക് സൗജന്യമായി നീട്ടിനല്‍കാന്‍ രാജാവ് നിര്‍ദേശിച്ചത്. നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും ഇതിനായി ജവാസാത്തിനെ സമീപിക്കേണ്ടതില്ലെന്നും ഓട്ടോമാറ്റിക് ആയി പുതുക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. പുതുക്കിയെ എന്നറിയാല്‍ അബ്ശിര്‍ നോക്കിയാല്‍ മതി. കോവിഡ് പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 20 വരെ കാലയളവിലുള്ള റീ എന്‍ട്രി മാത്രമേ നീട്ടിനല്‍കുകയുള്ളൂവെന്ന് നേരത്തെ ജവാസാത്ത് അറിയിച്ചിരുന്നു. സൗദി അറേബ്യയില്‍ നിന്ന് പുറത്ത് പോകുന്നതിനുള്ള അനുമതി പത്രമാണ് റീ എന്‍ട്രി.