ന്യൂദല്‍ഹി- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്കായി ദല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രത്യേക സാനിറ്റൈസേഷന്‍ യൂനിറ്റ് ആരംഭിച്ചു.
ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് സോപ്പും സാനിറ്റൈസറും ചേര്‍ത്ത് തളിക്കുന്ന ഈ ചേംബര്‍ വഴി കടന്നു പോകണം.
നോര്‍ത്തേണ്‍ റെയില്‍വെ നേരത്തെ ഇതു പോലെ ഒരു സാനിറ്റൈസേഷന്‍ റൂം ആരംഭിച്ചിരുന്നു. ഒരു ചരക്ക് ബോഗി മാറ്റിയാണ് ഇതിനായി സജ്ജീകരിച്ചത്. ട്രെയിനില്‍ പ്രവേശിക്കുന്നവരുടെ മേല്‍ ഓട്ടോമാറ്റിക്കായി അണുനാശിനി തളിക്കും.
ഹുബ്ലിയിലെ കാര്‍ഷിക ചന്തയുടെ പ്രവേശന കവാടത്തിലും ഇതുപോലുള്ള അണുനശീകരണ ടണല്‍ സ്ഥാപിച്ചിട്ടുണ്ട്.
#COVID : Sanitization Unit at AIIMS pic.twitter.com/znwuydSyiU
— Parimal Kumar (@parimmalksinha) April 8, 2020






