വിരട്ടലിനു പിന്നാലെ മോഡിയെ പുകഴ്ത്തി ട്രംപ്

ന്യൂയോര്‍ക്ക്- മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ യു.എസിനു നല്‍കാന്‍ തീരുമാനിച്ചതിനു പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.


നിലവില്‍ അമേരിക്കയില്‍  29 ദശലക്ഷം ഹോഡ്രോക്‌സി ക്ലോറോക്വിന്‍ ശേഖരം ഉണ്ടെന്നും ഇതില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്നുള്ളതാണെന്നും ട്രംപ് പറഞ്ഞു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കാനുള്ള ഇന്ത്യയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലേറിയയുടെ മരുന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം മോഡിയെ വിരട്ടിയാണ് ട്രംപ് സംസാരിച്ചിരുന്നത്. ക്ലോറോക്വിന്‍ ഇന്ത്യ നല്‍കുന്നില്ലെങ്കില്‍ വലിയ തിരിച്ചടി പ്രതീക്ഷിക്കാമെന്നാണ് അദ്ദേഹം ഇന്ത്യയേയും പ്രധാനമന്ത്രി മോഡിയേയും ഓര്‍മിപ്പിച്ചിരുന്നത്.

തുടര്‍ന്നാണ് മരുന്നുകള്‍ക്കുള്ള കയറ്റുമതി നിയന്ത്രണം ഭാഗികമായി പിന്‍വലിച്ച് ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്കക്ക് നല്‍കാന്‍ തീരുമാനിച്ചത്.

 

Latest News