റിയാദ്- സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലുകളില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ ഉത്തരവ്.
ഇത്തരം സ്വകാര്യ അവകാശ കേസുകളില്‍ കോടതി വിധികൾ നടപ്പാക്കരുതെന്നും അവരെ എത്രയും പെട്ടെന്ന് ജയിലുകളില്‍ നിന്ന് വിട്ടയക്കണമെന്നും രാജാവ് നിര്‍ദേശിച്ചതായി നീതിന്യായ മന്ത്രി ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അല്‍സംആനി അറിയിച്ചു.
കോവിഡ് വൈറസ് വ്യാപന ജാഗ്രതയുടെ ഭാഗമാണിത്. തടവുകാരെ വിട്ടയക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക കേസുകളില്‍ മലയാളികളടക്കം നിരവധി പേര് ജയിലുകളില്‍ കഴിയുന്നുണ്ട്. രാജാവിന്റെ തീരുമാനം ഇവര്‍ക്ക് ഏറെ ആശ്വാസമാവും.






