റിയാദ്- പുതിയ അല്‍ഖര്‍ജ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം വാഴക്കാട് ചീരോത്ത് തടയില്‍ അബ്ദുറഹ്മാന്റെ മകന്‍ ജൗഹര്‍ (23) ആണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം.
സ്വകാര്യ ബേക്കറി കമ്പനിയിലെ സെയില്‍മാനായി ജോലി ചെയ്യുന്ന ഇദ്ദേഹം ഓടിച്ചിരുന്ന ഡൈന നിയന്ത്രണം വിട്ട് ട്രെയിലറിന് പിന്നിലിടിച്ചാണ് അപകടം. ഡൈനയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ജൗഹര്‍ അപകടസ്ഥലത്ത് തന്നെ മരിച്ചു. നാലു മാസം മുമ്പാണ് പുതിയ വിസയിലെത്തിയത്.
ആമിനയാണ് ഉമ്മ. സഹോദരങ്ങള്‍: ജംഷീര്‍ തബൂക്ക്, ജന്നത്ത്.
മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിന് റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകരായ റഫീഖ് മഞ്ചേരി, മുനീര്‍ വാഴക്കാട്. ശറഫു പുളിക്കല്‍ എന്നിവർ രംഗത്തുണ്ട്.






