Sorry, you need to enable JavaScript to visit this website.

ഹൃദ്രോഗ വിദഗ്ധനായ ഇന്ത്യന്‍ ഡോക്ടര്‍ ബ്രിട്ടണില്‍ കൊറോണ ബാധിച്ച് മരിച്ചു

ലണ്ടന്‍-ബ്രിട്ടണില്‍ കൊറോണ ബാധിച്ച് പ്രമുഖ ഹൃദ്രോഗ വിദഗ്ധനായ ഇന്ത്യന്‍ ഡോക്ടര്‍ മരിച്ചു. കാര്‍ഡിഫിലെ ഡോക്ടറായ ജിതേന്ദ്ര റാത്തോഡ് (58) ആണ് വൈറസ് ബാധിച്ച് മരിച്ചത്.കാര്‍ഡിഫ് ആന്റ് വെയ്ല്‍ യൂനിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡാണ് വെബ്‌സൈറ്റ് വഴി അദ്ദേഹത്തിന്റെ മരണവിവരം അറിയിച്ചത്. 1990 മുതല്‍ കാര്‍ഡിയോതൊറാസിസ് സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റില്‍ സര്‍വീസിലുള്ള ഡോക്ടറാണ് ജിതേന്ദ്ര റാത്തോഡ്.എന്‍എച്ച്എസില്‍ കൊറോണ വൈറസ് ബാധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ മരിക്കുന്നത് വര്‍ധിച്ചു വരികയാണെന്നാണ് വിവരം.

302 കൊറോണ കേസുകളാണ് പബ്ലിക് ഹെല്‍ത്ത് വെയ്ല്‍സ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 27 പേരാണ് കൊറോണ ബാധിച്ച് പുതിയതായി മരിച്ചത്. വെയില്‍സില്‍ ആകെ കൊറോണ മരണം 193 ആയി ഉയര്‍ന്നിട്ടുണ്ട്. വെയില്‍സിലും കാര്‍ഡിഫിലും മാത്രമായി 66 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
 

Latest News