നാലുവയസ്സുകാരന്‍ 971 രൂപ കോവിഡ് ഫണ്ടിലേക്ക് നല്‍കി; സൈക്കിള്‍ സമ്മാനം നല്‍കുമെന്ന് മന്ത്രി

അമരാവതി- സൈക്കിള്‍ വാങ്ങാന്‍ കരുതിവെച്ച 971 രൂപ മുഖ്യമന്ത്രിയുടെ കോവിഡ് റിലീഫ് ഫണ്ടിലേക്ക് നല്‍കി നാലു വയസ്സുകാരന്‍.

ആന്ധ്ര പ്രദേശിലെ വിജയവാഡയിലാണ് ഹേമന്ത് എന്ന നാലു വയസ്സുകാരന്‍ സ്വരുക്കൂട്ടിവെച്ച പണം കോവിഡിനെതിരായ പോരാട്ടത്തിനു നല്‍കിയത്.

വൈഎസ്ആര്‍സിപി ഓഫീസില്‍ മന്ത്രി പെര്‍ണി വെങ്കട്ടരാമന് തുക കൈമാറി.
കുട്ടിയെ അഭിനന്ദിച്ച മന്ത്രി അവന് അടുത്തു തന്നെ ഒരു സൈക്കിള്‍ സമ്മാനമായി നല്‍കുമെന്ന് അറിയിച്ചു.

 

Latest News