Sorry, you need to enable JavaScript to visit this website.

സൗദിയിലെ മറ്റു പ്രവിശ്യകളിലെ കർഫ്യൂ വൈകുന്നേരം മൂന്നു മുതൽ

റിയാദ്- കോവിഡ് വൈറസ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂർ കർഫ്യൂ ഇല്ലാത്ത മറ്റെല്ലാ പ്രവിശ്യകളിലും കർഫ്യൂ സമയം വൈകുന്നേരം മൂന്നു മുതൽ രാവിലെ ആറു വരെ ആക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഇതോടെ ജിസാൻ, നജ്‌റാൻ, ഖമീസ് മുശൈത്ത്, അബഹ, അറാർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കർഫ്യൂ വൈകിട്ട് മൂന്നിന് തുടങ്ങും. നാളെ മുതൽ അനിശ്ചിത കാലത്തേക്കാണിത്. നേരത്തെ ഇവിടങ്ങളിൽ വൈകുന്നേരം ഏഴു മുതൽ രാവിലെ ആറു വരെയായിരുന്നു കർഫ്യൂ.
 

Latest News