പലേടത്തും പഴകിയ മീന്‍ വില്‍ക്കുന്നു; കോട്ടയത്ത് മാസങ്ങള്‍ പഴക്കമുള്ള മത്സ്യം പിടിച്ചു

കോട്ടയം- ലോക്ഡൗണിനിടെ മാസങ്ങള്‍ പഴകിയ മത്സ്യം പിടികൂടി. തമിഴ്‌നാട്ടില്‍നിന്നു കടത്തിയ ചീഞ്ഞ മത്സ്യമാണ് പോലീസ് വാഹന പരിശോധനയില്‍ പിടികൂടിയത്. കോട്ടയം നഗരത്തിലും പാലായിലും വ്യത്യസ്ത പരിശോധനകളിലാണ് മത്സ്യം പിടികൂടിയത്്.

കോട്ടയം നഗരമധ്യത്തില്‍ പോലീസ് നടത്തിയ വാഹന പരിശോധയില്‍ കുടുങ്ങിയത് ഇരുനൂറ് കിലോയിലേറെ വരുന്ന മത്സ്യമാണ്. തമിഴ്നാട്ടില്‍ നിന്നു കേരളത്തിലെ വിവിധ ജില്ലകളില്‍ വിതരണം ചെയ്യാന്‍ എത്തിയ മീനാണ് പിടികൂടിയത്. അമോണിയം അടക്കമുള്ള വിഷം തളിച്ചാണ് മീന്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് തൂത്തുക്കുടി സ്വദേശി സിദ്ദിഖ്, സഹായി കണ്ണന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തു വരികയാണെന്നു പോലീസ് അറിയിച്ചു. വാനും ഡ്രൈവറെയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് നഗരസഭ ആരോഗ്യ വിഭാഗത്തിന് കൈമാറി. പാലായിലെ ഒരു കടയിലേക്ക് ഈ മീന്‍ കൈമാറിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

 

Latest News