Sorry, you need to enable JavaScript to visit this website.

നിരീക്ഷണകാലം കഴിഞ്ഞു, പുഞ്ചിരിയോടെ ഫാത്തിമ വീണ്ടും ആശുപത്രിയിലേക്ക്

കാസര്‍കോട്-കോവിഡ് -19 ഐസൊലേഷന്‍ വാര്‍ഡിലെ സ്റ്റാഫ് നഴ്സും കൊല്ലം പത്തനാപുരം കുണ്ടയം സ്വദേശി താഹാഖാന്റെ ഭാര്യയുമായ പി.ആര്‍ ഫാത്തിമവീണ്ടും രോഗികളെ പരിചരിക്കാന്‍ പുഞ്ചിരിക്കുന്ന മുഖവുമായി ആശുപത്രിയിലേക്ക്. രണ്ടു മക്കളെയും വീട്ടില്‍ നിര്‍ത്തിസന്തോഷത്തോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തി സ്വയം ഏറ്റെടുത്തതാണ്ഈ മാലാഖ,ഐസൊലേഷന്‍ വാര്‍ഡിലെ ഡ്യൂട്ടി.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍മാര്‍ച്ച് 10 നാണ് ഐസൊലേഷന്‍ വാര്‍ഡ് തയാറാക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിക്കുന്നത്. വാര്‍ഡിലേക്ക് നിയോഗിക്കേണ്ട നഴ്സുമാരുടെ ലിസ്റ്റ് ചോദിച്ചപ്പോള്‍ സ്വയം സമ്മതിച്ച്ഫാത്തിമതാഹ ആദ്യം പേരെഴുതി ആശുപത്രി സൂപ്രണ്ടിന്നല്‍കി. ജനറല്‍ ആശുപത്രിയില്‍ ആദ്യ കോവിഡ് ബാധിച്ചയാളെ പ്രവേശിപ്പിച്ചത്കഴിഞ്ഞ മാസം 16 നായിരുന്നു. പ്രത്യേക വസ്ത്രം അണിഞ്ഞുറെഡിയായിഎല്ലാ മുന്‍കരുതലും എടുത്തെങ്കിലും ഇത്തരം രോഗികളെ പരിചരിച്ചുമുന്‍ പരിചയം ഇല്ലാത്തതുമൂലംഅല്‍പമൊരുഭയമുണ്ടായിരുന്നതായി ഫാത്തിമപറയുന്നു.
ഒന്നില്‍ പഠിക്കുന്ന മകനെയും നാലു വയസുകാരി മകളെയും ഭര്‍തൃവീട്ടില്‍ ഏല്‍പിച്ചായിരുന്നു ജോലിക്ക് കയറാന്‍ വന്നത്. ഒരു മുറിയില്‍ തന്നെ ഇരിക്കുന്ന രോഗികളുടെ എല്ലാ ബുദ്ധിമുട്ടും മനസിലാക്കി വേണം പ്രവര്‍ത്തിക്കാന്‍. എല്ലാം തരണം ചെയ്തു. രോഗികള്‍ പാലിക്കേണ്ട എല്ലാ മുന്‍കരുതലും നഴ്സുമാരും എടുക്കണം.24 ന് ജോലി മാറി പുതിയ ആളുകളെത്തി. ഇതോടെ ഫാത്തിമതാഹ ഉള്‍പ്പെടെ ആദ്യ ഘട്ടത്തിലെ അഞ്ചു പേരും സ്വയം നിരീക്ഷണത്തില്‍പ്രവേശിച്ചു. ഇടക്ക് ജലദോഷം അനുഭവപ്പെട്ടെങ്കിലും സ്രവം പരിശോധനക്ക് അയച്ചു. ആലപ്പുഴ വൈറോളജി ലാബില്‍നിന്നുള്ള പരിശോധനാ ഫലം നെഗറ്റീവ്.ഇതോടെ ആശുപത്രിയിലേ  ക്ക്വീണ്ടുമിറങ്ങുകയായിരുന്നു.

 

 

Latest News