Sorry, you need to enable JavaScript to visit this website.

വീഡിയോ കോള്‍ വഴി വീട്ടിലിരുന്ന് ചികിത്സ തേടാം; മൊബൈല്‍ ആപ്പുമായി കേരള പോലീസ്

തിരുവനന്തപുരം- വീട്ടിലിരുന്ന് വീഡിയോ കോള്‍ വഴി ചികിത്സ തേടാന്‍ കേരള പോലീസിന്റെ പുതിയ മൊബൈല്‍ ആപ്പ് ലോക്ഡൗണില്‍ തുടര്‍ച്ചയായി ജോലി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണത്തിനായി മെഡിക്കല്‍ സേവനം ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യമെങ്കിലും പൊതുജനങ്ങള്‍ക്കും സൗജന്യ സേവനം ഉപയോഗപ്പെടുത്താം.

ജനമൈത്രി പോലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ബ്ലൂ ഇഎച്ച്ആര്‍ എന്ന സ്ഥാപനവും ചേര്‍ന്നാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. പ്ലേസ്റ്റോറില്‍നിന്ന്
blueTeleMed എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

കോവിഡ് 19 നെ കുറിച്ച് മാത്രമല്ല മറ്റു അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്കു വേണ്ട നിര്‍ദ്ദേശങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും ഇതിലൂടെ ലഭ്യമാകും. ആപ്പില്‍ ശേഖരിച്ചിരിക്കുന്ന ഡോക്ടര്‍മാരുടെ പട്ടികയില്‍ നിന്ന് ആവശ്യമുള്ളയാളെ തെരഞ്ഞെടുത്തു ബന്ധപ്പെടാനുമാകും.

ഡോക്ടര്‍ വീഡിയോകോള്‍ മുഖേന രോഗിയില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞ ശേഷം പ്രിസ്‌ക്രിപ്ഷന്‍ നല്‍കും. തുടര്‍ചികിത്സക്കായി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്ന പക്ഷം ആപില്‍ ലഭിക്കുന്ന ഇ-പാസ് പോലീസ് പരിശോധന സമയത്ത് കാണിച്ച് യാത്ര ചെയ്യാം.

ലോക്ഡൗണ്‍ സമയത്ത് ആശുപത്രിയില്‍ പോകാതെതന്നെ ഡോക്ടര്‍മാരില്‍ നിന്ന് നേരിട്ട് ചികിത്സ തേടാനുള്ള ഈ സംവിധാനം പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു.

 

 

Latest News