Sorry, you need to enable JavaScript to visit this website.

മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്- മലപ്പുറം താഴേക്കോട് അരക്കുപറമ്പ് കോതപ്പുറത്ത് ഇസ്ഹാഖ് (35) റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഉമ്മുൽ ഹമാമിൽ റൊട്ടിക്കമ്പനിയിൽ ജോലിക്കാരനായ ഇദ്ദേഹത്തെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ഹൈദ്രോസ് മുസ്ലിയാരുടെയും ആയിശയുടെയും മകനാണ്.
ഭാര്യ: ബീനാ ബീഗം. മക്കൾ: സൈനുദ്ദീൻ, ഷഹനാസ്, സാഫിർ. മൃതദേഹം റിയാദിൽ തന്നെ മറവ് ചെയ്യുന്നതിനാവശ്യമായ നടപടിക്രമങ്ങൾക്ക് സഹോദരൻ യൂനുസിനെ സഹായിക്കാൻ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.

Tags

Latest News