റിയാദ്- ജോലിക്കിടെ ഷോക്കേറ്റ് റിയാദ് കിംഗ് സൽമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം കുളത്തൂപുഴ ചാരുവിള പുത്തൻവീട് വട്ടകരികാകോം ഹുസൈൻ (49) ആണ് കിംഗ് സൽമാൻ ആശുപത്രിയിൽ നിര്യാതനായത്. മജ്മയിൽ സ്പോൺസറുടെ വീട്ടിൽ പെയ്ന്റിംഗ് ജോലിക്കിടെ ഷോക്കേറ്റാണ് ഇദ്ദേഹത്തെ കിംഗ് സൽമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇന്നലെയാണ് മരിച്ചത്. ജാസിയയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഷഫീൻ, മുഹമ്മദ് ഷാ, ഫാത്തിമ. മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിന് ബന്ധുവായ സൈഫുദ്ദീനെ സഹായിക്കാൻ റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ രംഗത്തുണ്ട്.