സൗദിയിലെ പ്രധാന നഗരങ്ങളില്‍ 24 മണിക്കൂറും കര്‍ഫ്യൂ

റിയാദ്- കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റിയാദ്, തബൂക്ക്, ദമാം, ദഹ്‌റാൻ, ഹുഫൂഫ് എന്നിവിടങ്ങളിൽ 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി.

നേരത്തെ ചില ഭാഗങ്ങളിൽ മാത്രം കർഫ്യൂ നിലനിന്നിരുന്ന ജിദ്ദ, തായിഫ്, ഖത്തീഫ്, അൽകോബാർ എന്നിവടങ്ങളിലും സമ്പൂർണമായി കർഫ്യൂ പ്രഖ്യാപിച്ചു.

ഇതോടെ സൗദിയുടെ ഭൂരിഭാഗം നഗരങ്ങളിലും കർഫ്യൂ നിലവിൽവന്നു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് തീരുമാനം.
 

Latest News