കൊച്ചി - അച്ഛന് ബലിയിടാൻ അനുമതി തേടി നടൻ ദിലീപ് കോടതിയെ സമീപിച്ചു. അച്ഛന്റെ ശ്രാദ്ധ ദിവസമായ സെപ്തംബർ ആറിന് ബലിയിടാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ദിലീപിന്റെ റിമാൻഡ് കാലാവധി കോടതി ഇന്ന് നീട്ടിയിരുന്നു. ദിലീപിന്റെ അപേക്ഷ കോടതി ഇന്ന് തന്നെ പരിഗണിക്കും. നടിയെ അക്രമിച്ച കേസിൽ റിമാന്റിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ നേരത്തെ രണ്ടു തവണ ഹൈക്കോടതി നിരസിച്ചിരുന്നു. ഇതിനിടെയാണ് പുതിയ അപേക്ഷയുമായി ദിലീപ് എത്തിയത്. ദിലീപിന്റെ അപേക്ഷയിൽ കോടതി എന്ത് തീരുമാനമെടുക്കുമെന്ന് വ്യക്തമല്ല.