ജിദ്ദയില്‍ കര്‍ഫ്യൂ മേഖലകളില്‍ ദിവസം 10,000 അല്‍ബെയ്ക് സൗജന്യം

ജിദ്ദ - നഗരത്തില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ നിലവിലുള്ള പ്രദേശങ്ങളില്‍ ദിവസേന പതിനായിരം ബ്രോസ്റ്റ് വീതം വിതരണം ചെയ്യുമെന്ന് സൗദിയിലെ ഏറ്റവും പ്രശസ്തമായ ബ്രോസ്റ്റ് റെസ്റ്റോറന്റ് ശൃംഖഖല ആയ അല്‍ബെയ്ക് റെസ്റ്റോറന്റ് ഗ്രൂപ്പ് അറിയിച്ചു.

ദക്ഷിണ ജിദ്ദയിലെ ഏഴു ഡിസ്ട്രിക്ടുകളിലാണ് 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊറോണ വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച മുന്‍കരുതലുകള്‍ ചില കുടുംബങ്ങളുടെ സാമ്പത്തികനിലയെ പ്രതികൂലമായി ബാധിച്ച കാര്യം കണക്കിലെടുത്താണ് അഖ്‌വാത് ഫുഡ് ഇന്‍ഡസ്ട്രീസ് കമ്പനിയുമായും അബൂഗസാല ഫൗണ്ടേഷനുമായും സഹകരിച്ച് സൗജന്യ ബ്രോസ്റ്റ് പദ്ധതി നടപ്പാക്കുന്നതെന്ന് കമ്പനി പറഞ്ഞു.

മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായും മക്ക പ്രവിശ്യ ചാരിറ്റബിള്‍ സൊസൈറ്റീസ് കൗണ്‍സിലുമായും സഹകരിച്ചാണ് 24 മണിക്കൂര്‍ കര്‍ഫ്യൂ നിലവിലുള്ള പ്രദേശങ്ങളിലെ പാവങ്ങള്‍ക്കിടയില്‍ ദിവസേന സൗജന്യമായി പതിനായിരം പേക്കറ്റ് ബ്രോസ്റ്റ് വീതം വിതരണം ചെയ്യുകയെന്നും കര്‍ഫ്യൂ അവസാനിക്കുന്നതു വരെ ഇത് തുടരുമെന്നും കമ്പനി പറഞ്ഞു.

 

Latest News