Sorry, you need to enable JavaScript to visit this website.

ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി  മാര്‍ക്കറ്റായ നാസിക് ചന്ത അടച്ചു

മുംബൈ-കൊറോണ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റായ മഹാരാഷ്ട്രയിലെ നാസിക് ഉള്ളി ചന്ത അടച്ചു. ലാസല്‍ഗാവ് മാര്‍ക്കറ്റിലെ കച്ചവടക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് മാര്‍ക്കറ്റ് അടയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധരായത്. ദിനംപ്രതി ശരാശരി 35000 ക്വിന്റല്‍ ഉള്ളി വ്യാപാരം നടക്കുന്ന മാര്‍ക്കറ്റാണിത്.
വ്യാപാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം തടയുന്നതിന് വേണ്ടി നാസിക്കിലെ മറ്റ് മാര്‍ക്കറ്റുകളും അടച്ചിടാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.
നാസിക് അടച്ചതോടെ ഇത് രാജ്യത്തുടനീളമുള്ള ഉള്ളി വിതരണത്തെ തടസ്സപ്പെടുത്തും. മാത്രമല്ല നാസിക് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഉള്ളി എത്തിക്കുന്ന പ്രധാനമാര്‍ക്കറ്റുകളിലൊന്നായത് കൊണ്ട് തന്നെ ഉള്ളി ക്ഷാമത്തിനും വിലക്കയറ്റത്തിനും സാധ്യതയുണ്ട്. അടച്ചിടുന്ന മാര്‍ക്കറ്റുകള്‍ എന്ന് തുറക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.കൊറോണയെ തുടര്‍ന്ന് ലസല്‍ഗോണിനോട് ചേര്‍ന്നുള്ള ആറ് ഗ്രാമങ്ങളിലേയ്ക്ക് പുറത്തുനിന്നുള്ള ആളുകളുടെ പ്രവേശനത്തിനും അവിടെയുള്ളവരെ പുറത്തുകടക്കുന്നതിനും വിലക്കേര്‍പ്പെടുത്തുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

Latest News