Sorry, you need to enable JavaScript to visit this website.
Wednesday , May   27, 2020
Wednesday , May   27, 2020

സാങ് യോങ് മോട്ടോർ  കമ്പനിയിൽ തൽക്കാലം നിക്ഷേപമില്ലെന്ന് മഹീന്ദ്ര

ദക്ഷിണ കൊറിയൻ ഉപകമ്പനിയായ സാങ് യോങ് മോട്ടോർ കമ്പനിയിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള പദ്ധതി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഉപേക്ഷിച്ചു. കൊറോണ സൃഷ്ടിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ  പശ്ചാത്തലത്തിലാണ് തീരുമാനം. 2019 ൽ ചരിത്രത്തിലെ വലിയ നഷ്ടം രേഖപ്പെടുത്തിയ സാങ് യോങിനെ ലാഭത്തിലാക്കാൻ മൂന്നു വർഷം  കൊണ്ട് 3000 കോടിയോളം രൂപ നിക്ഷേപിക്കാനായിരുന്നു മഹീന്ദ്രയുടെ പദ്ധതി. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം്. എന്നാൽ, പണലഭ്യതയും പണമൊഴുക്കും പരിശോധിച്ച ശേഷമാണ് പുതിയ നിക്ഷേപം ഇപ്പോൾ വേണ്ടെന്ന തീരുമാനത്തിൽ മഹീന്ദ്ര എത്തിയത്. 


 

Latest News