Sorry, you need to enable JavaScript to visit this website.

ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം

സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനം ഇന്നു മുതൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടു വരെയാക്കി. പെൻഷൻ, ശമ്പളം, വിവിധ സഹായ പദ്ധതികളുടെ തുക എന്നിവയുടെ തിരക്ക് പരിഗണിച്ച് 10 മുതൽ നാലു വരെയാക്കണമെന്ന ബാങ്കിങ് സമിതിയുടെ നിർദേശാനുസരണം കഴിഞ്ഞ ആഴ്ച ഇങ്ങനെയായിരുന്നു പ്രവൃത്തി സമയം. സാഹചര്യം അവലോകനം ചെയ്യുകയും സംസ്ഥാന സർക്കാർ ഉൾപ്പെടെ വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇന്നു മുതൽ വ്യാഴം വരെ സമയം വീണ്ടും 10 മുതൽ രണ്ടു വരെയാക്കുകയാണെന്ന് എസ്.എൽ.ബി.സി അറിയിച്ചു.  സർവീസ് പെൻഷൻകാർക്കും ജൻധൻ യോജന അക്കൗണ്ടുള്ള വനിതകൾക്കും തുക വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്തി. ഇതനുസരിച്ച് ആറ്, ഏഴ് എന്നീ അക്കങ്ങൾ അവസാന നമ്പറായ അക്കൗണ്ട് നമ്പറുള്ള പെൻഷൻകാർക്കു തിങ്കളാഴ്ചയും ഏഴ്, എട്ട് എന്നിവ അവസാന അക്കമുള്ളവർക്ക് നാളെയും പെൻഷൻ വിതരണം ചെയ്യും.
ജൻധൻ യോജന അക്കൗണ്ട് നമ്പർ നാല്, അഞ്ച് അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഏഴിനും ആറ്, ഏഴ് എന്നിവയിൽ അവസാനിക്കുന്നവർക്ക് എട്ടിനും എട്ട്, ഒമ്പത് എന്നിവ അവസാന അക്കമായ അക്കൗണ്ടുകാർക്ക് ഒമ്പതിനുമാണ് ആനുകൂല്യ വിതരണം. 

Latest News