തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്ന് പതിമൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.കാസര്‍ഗോഡ് ജില്ലയില്‍ ഒന്‍പതും മലപ്പുറത്ത് രണ്ട് പേര്‍ക്കും പത്തനംതിട്ട ,കൊല്ലം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കമാണ് രോഗകാരണം.മലപ്പുറം,കൊല്ലം ജില്ലകളില്‍ നിസാമുദ്ധീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് രോഗികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കേരളത്തില്‍ പുതിയ റിപ്പോര്‍ട്ടോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ 327 പേരായി.ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 122 പേരാണ്. പരിശോധനക്ക് അയച്ച 10716 പേരുടെ സാമ്പിളുകളില്‍ 9607 ആളുകള്‍ക്ക് വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.






